04:30am 23 May 2026
NEWS
100എക്സ് സ്കൂളുമായി കൈകോര്‍ത്ത് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്
21/05/2026  07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
100എക്സ് സ്കൂളുമായി കൈകോര്‍ത്ത് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്
HIGHLIGHTS

ഡോ. ചിക്കു ഏബ്രഹാം, വൈസ് പ്രിന്‍സിപ്പല്‍, ഡോ. നീലകണ്ഠന്‍ പി.സി, പ്രിന്‍സിപ്പല്‍, മിറ്റ്സ് കൊച്ചി, ജോര്‍ജ് എം ജോര്‍ജ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍, മുത്തൂറ്റ് ഗ്രൂപ്പ്, രോഹിത് രാജ്, ഹെഡ്  പിആര്‍ ആന്‍ഡ് സിഎസ്ആര്‍, മുത്തൂറ്റ് ഗ്രൂപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍. (ഇടത് നിന്ന്)

ന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാന്‍ 'മിറ്റ്സ് എലിവേറ്റ് @ 100എക്സ്' പ്രോഗ്രാം അവതരിപ്പിച്ച് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (മിറ്റ്സ് കൊച്ചി). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്സ് സ്കൂളുമായി ചേര്‍ന്നാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ പ്രത്യേക ആഡ് ഓണ്‍ പ്രോഗ്രാം മിറ്റ്സ് കൊച്ചി അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു.100എക്സ് സ്കൂള്‍ സ്ഥാപകനും ഐ.ഐ.ടി റൂര്‍ക്കി പൂര്‍വവിദ്യാര്‍ത്ഥിയും പ്രശസ്ത കോഡിങ് വിദഗ്ധനുമായ ഹര്‍കിരാത് സിംഗിന്‍റെ മേല്‍നോട്ടത്തിലാണ് 100എക്സ് പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, എ.ഐ, സൈബര്‍ സെക്യൂരിറ്റി, എ.ഐ ആന്‍ഡ് ഡാറ്റാ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുക. അക്കാദമിക് പഠനത്തിനപ്പുറം വിദ്യാര്‍ത്ഥികളെ ആഗോള തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.മിറ്റ്സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വേനലവധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നോയിഡയിലെ 100എക്സ് സ്കൂളില്‍ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം. കൂടാതെ ഓരോ സെമസ്റ്ററിലും 100എക്സിലെ വിദഗ്ധരായ അധ്യാപകര്‍ മിറ്റ്സ് ക്യാമ്പസിലെത്തി കുട്ടികള്‍ക്ക് നേരിട്ട് മെന്‍ററിംഗ് നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വെബ് 3.0, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്‍റ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നേടുന്നതിനൊപ്പം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്, കോഡിങ് ഒളിമ്പ്യാഡുകള്‍ തുടങ്ങിയ ആഗോള കോഡിങ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ നൈപുണ്യവും യോഗ്യതയും വര്‍ധിപ്പിച്ചുകൊണ്ട് മികച്ച പാക്കേജില്‍ ജോലി നേടാനും ഇത് സഹായിക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്:കാറ്റഗറി 1: ജെ.ഇ.ഇ 92 പേഴ്സന്‍റൈലിന് മുകളിലോ കീം പരീക്ഷയില്‍ 2500ല്‍ താഴെ റാങ്കോ ഉള്ളവര്‍.കാറ്റഗറി 2: ജെ.ഇ.ഇ 85 പേഴ്സന്‍റൈലിന് മുകളിലോ കീം പരീക്ഷയില്‍ 5000ല്‍ താഴെ റാങ്കോ ഉള്ളവര്‍.'മിറ്റ്സ് എലിവേറ്റ് @ 100എക്സ്' പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും മുത്തൂറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.നാലാം വര്‍ഷം പൂര്‍ണ്ണമായും ഇന്‍റേണ്‍ഷിപ്പിനും പ്ലേസ്മെന്‍റ് തയ്യാറെടുപ്പുകള്‍ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഉന്നത പഠനത്തിനായി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് ഇതോടെ മാറ്റമാകുമെന്നും കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മിറ്റ്സ് പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുകയാണെന്നും മിറ്റ്സ് കൊച്ചി പ്രിന്‍സിപ്പല്‍ ഡോ. നീലകണ്ഠന്‍ പി.സി. പറഞ്ഞു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img